ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മതത്തേക്കാള്‍ വലുതല്ല പ്രത്യയ ശാസ്ത്രം ,- കെ.എസ് മനോജ് സി.പി.എം വിട്ടു


ന്യൂദല്‍ഹി: മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു. മതപരമായ തന്റെ വിശ്വാസവും പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവും തമ്മില്‍ ഒത്തുപോകില്ലെന്ന് മനോജ് രാജിക്കത്തില്‍ വ്യക്തമാക്കി. മതവിശ്വാസത്തോട് അടുത്തു നില്‍ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്.
ഇടതു സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴും എം.പിയായും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ തനിക്ക് പൊടുന്നനെ പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിശ്വാസപരമായ നിയന്ത്രണം മനസ്സിലാവുന്നില്ല. പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ തന്റെ വിശ്വാസത്തോടോ, പാര്‍ട്ടിയുടെ നയത്തോടോ നീതി പുലര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖയില്‍ കൊണ്ടുവന്നിരിക്കുന്ന വിലക്ക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭരണഘടനക്ക് നിരക്കുന്നതല്ല. അതുകൊണ്ട് സ്വന്തം മതവിശ്വാസം കൊണ്ടുനടക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശം സ്ഥാപിക്കുന്ന വിധം തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെട്ടു. താന്‍ പാര്‍ട്ടിയിലേക്ക് വന്ന സമയത്ത് മതപരമായ വിശ്വാസങ്ങളോട് ഇത്തരമൊരു കടുത്ത സമീപനം സി.പി.എം പുലര്‍ത്തിയിരുന്നില്ല. 2004ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് തന്നെ സ്ഥാനാര്‍ഥിയായി സി.പി.എം തെരഞ്ഞെടുത്തപ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 2006ലാണ് സി.പി.എം അംഗത്വമെടുത്തത്. അന്നൊന്നും മതവിശ്വാസം പ്രശ്നമായിരുന്നില്ല.
(മാധ്യമം ദിനപത്രം9-1-2010 )

ദീര്‍ഘ ദൃഷ്ടി :

" മതത്തിന്റെ പരിവേഷമോന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തില്‍ നിന്നു
തെറ്റിക്കുന്ന ദൃശൃങ്ങളായ വേറെയും പല ശക്തികളുണ്ടിവിടെ .അവയും ത്വാഗൂതിന്റെ വിഭാഗങ്ങള്‍ തന്നെ.ഉദാഹരണത്തിന് കമ്മൂണിസ്റ്റു പാര്‍ട്ടി .അവാന്തര വിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.വ്യക്തമായ ആദര്‍ശ - ലകഷ്യ - പരിപാടികളുന്ടതിന് . വൈരുധ്യധിസ്റിത
ഭൌതിക വാദമാനതിന്റെ ആദര്‍ശം .വര്‍ഗരഹിത സമുദായമാണ് അന്തിമ ലക്‌ഷ്യം .വര്‍ഗ സമരമാണ് പ്രവര്‍ത്തന മാര്‍ഗം .അതിന്റെ വീക്ഷണത്തില്‍ എതിര്‍ത്ത് തോല്പ്പിക്കപ്പെടെണ്ട ഒരു ചീത്ത വസ്തുവാണ് മതം അതോടു അനുബന്ധപ്പെട്ട സകലതും അങ്ങനെ തന്നെ .മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും അത് സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ് .പെറ്റു പേരുകേണ്ട ജാത്യോ സമുദായമോ അല്ല ,ആക്രമനാത്മകമായ പ്രചാരണ സ്വഭാവത്തോട് കൂടിയ ഒരു ആദര്‍ശ പാര്ടിയാനത് .ചുരുങ്ങിയ കാലം കൊണ്ട് അത് ലോകത്ത് വലിയൊരു ശക്തിയായി വളര്‍ന്നിരിക്കുന്നു .ലോക മനുഷ്യരില്‍ മത ശത്രുക്കളെയോ മത വിരോധികളെയോ മാത്രം തിരഞ്ഞെടുത്തു സംഗടിപ്പിച്ചുണ്ടാക്കിയതല്ല പാര്‍ട്ടി .ജൂതനോ ,ക്രിസ്ത്യനോ ,ഹിന്ദുവോ, മുസ്ലിമോ ,താവോ മതക്കാരനോ ,ബുദ്ധ മതക്കാരനോ ആയിരുന്നവരാന് വന്‍ പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും .പാര്‍ട്ടിയുടെ ആദര്‍ശ ലക്ഷ്യങ്ങള്‍ പൂര്‍ന്നമയുള്‍ക്കൊല്ലാത്ത എത്രയോ പേര്‍ ഇക്കൂട്ടതിലുന്ടെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല .എന്നാല്‍ അവരും പാര്‍ട്ടിയുടെ നേതൃത്വം അന്ഗീകരിക്കുന്നവരും ജീവിതത്തിന്റെ സിംഹ ഭാഗവും പാര്‍ട്ടിക്ക് വിട്ടു കൊടുത്തവരും തന്നെയാണെന്ന വസ്തുതയും അവഗണിച്ചു കൂടാ.ഏതു നിലക്കും പാര്‍ടിയുമായി ബന്ധപ്പെട്ട എല്ലാവരെയും പാര്‍ട്ടി അല്ലാഹുവിനുള്ള സര്വാര്‍പ്പനത്തില്‍ നിന്ന് വളരെ അകലെ മാറ്റി നിര്ത്തുന്നു .മതമോ മതത്തിന്റെ പരിവേഷമോ ഒന്നും ഇവിടെയില്ല .ദൈവം തന്നെ ഇല്ലെങ്ങില്‍ പിന്നെ പിന്നെ എന്ത് മതം! ഇവിടെ പേര് മാറുന്നില്ല,സമുദായം മാറുന്നില്ല,ജാതി മാറുന്നില്ല,മതം മാറുന്നില്ല.ഇവയുമായി ബന്ധപ്പെട്ട അവകാശങ്ങള് ഒന്നും നഷ്ടപ്പെടുന്നുമില്ല .എല്ലാം നില നിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യന്‍ മത പരിത്യാഗി ആയിതീരുകയാണ്.ഒറ്റക്കും കൂട്ടമായും ഏതെങ്കിലും ഒരിടതല്ല .ലോകത്തിന്റെ പല ഭാഗങ്ങളിലും സര്‍വ സാധാരണം ആയിക്കഴിഞ്ഞിരിക്കുന്നു .എല്ലാവര്ക്കും ശീലിച്ചു കഴിഞ്ഞിരിക്കുന്നു .ആര്‍ക്കും ബെജാറില്ല . ആക്ഷേപമില്ല .....
എന്നാല്‍ കാര്യം അത്ര നിസാരമല്ല .ഇസ്ലാമിനെതിരെ ഇത്ര കടുത്ത ഒരു വിപത്ത് ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണം .രാഷ്ട്രീയമെന്ന് വെച്ച് അവഗണിക്കുവാന്‍ പറ്റിയതല്ലിത് .
ഒരാള്‍ കമ്മൂണിസ്റ്റ് ആകുമ്പോള്‍ ക്രമേണ എങ്കിലും അദ്ദേഹം മത ശത്രുവോ മത രഹിതനോ ആയി മാറുന്നുണ്ടെങ്കില്‍ ,കമ്മൂണിസം അതാണ്‌ പഠിപ്പിക്കുന്നതെങ്കില്‍ സാക്ഷാല്‍ കമ്മൂണിസ്റ്റുകള്‍ അത് തുറന്നു സമ്മതിക്കുന്നുമുന്ടെങ്കില്‍ പിന്നെ കമ്മൂണിസത്തിലെക്കുള്ള കുലം കുത്തി ഒഴുക്ക് അവഗണിക്കുന്നത് ഉത്തരവാതിത്വതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ;ആത്മഹത്യാപരമായ ഭീരുത്വമാണ് "
(മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails